Malabar Gold vacancies India 5000+ vacancies

 മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 5000+ ഒഴിവ്


JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE

കോഴിക്കോട് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വികസന പദ്ധതികളുടെ ഭാഗമായി അയ്യായിരത്തിലേറെ ഒഴിവുകളിൽ നിയമനം നടത്തുന്നു. റീട്ടെയിൽ ബിസിനസിലും ആഭരണ നിർമാണ മേഖലയിലുമായി കമ്പനിയുടെ കോഴിക്കോട് ആസ്ഥാനത്തും ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ റീജനൽ ഓഫിസുകളിലുമാണ് അവസരങ്ങളുള്ളത്.

റീട്ടെയിൽ ജ്വല്ലറി വിൽപനയിലും സ്റ്റോർ ഓപ്പറേഷൻസ്, അക്കൗണ്ട്സ് എന്നീ മേഖലകളിലുമാണ് ഒഴിവുകൾ. പകുതി എണ്ണം വനിതകൾക്കായി നീക്കി വച്ചിരിക്കുന്നു. കമ്പനിയുടെ ഓൺലൈൻ ജോബ് പോർട്ടൽ www.malabargroup.com/careers/ വഴി അപേക്ഷിക്കാം. ജോലിയുടെ സ്വഭാവവും തൊഴിൽ പരിചയവും ഉൾപ്പെടെ വിശദവിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണ്.
നടപ്പുസാമ്പത്തിക വർഷം രാജ്യത്തുടനീളം കമ്പനിയുടെ സാന്നിധ്യവും പ്രവർത്തനവും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണു മികച്ച വേതനം വാഗ്ദാനം ചെയ്യുന്ന ഇത്രയധികം തൊഴിലവസരങ്ങളെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ജ്വല്ലറി റീട്ടെയില്‍ മേഖലയുടെ പ്രവര്‍ത്തനവും വിപണനവും മനസ്സിലാക്കുന്നതിനായി, അടുത്തിടെ ബിടെക്കോ എംബിഎയോ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്‍റേണ്‍ഷിപ് സൗകര്യവും നൽകും. ഡിസൈന്‍ ആൻഡ് ഡെവലപ്പ്മെന്‍റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സ്വര്‍ണം, വജ്രം, അമൂല്യ രത്നങ്ങള്‍ തുടങ്ങിയവയുടെ ആഭരണ നിര്‍മാണം), സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, മെര്‍ച്ചന്‍ഡൈസിങ്, പ്രോജക്ട് നിര്‍വഹണം, ഫിനാന്‍സ് ആൻഡ് അക്കൗണ്ട്സ്, ബിസിനസ് അനലറ്റിക്സ്, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ നടക്കുന്നുണ്ട്.
ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ഒന്നാമതെത്തിക്കൊണ്ട് ലോകത്തിലെ മുന്‍ നിര റീട്ടെയില്‍ ജ്വല്ലറി ബ്രാൻഡായി മാറാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വലിയ തോതിലുള്ള റിക്രൂട്ട്മെന്റെന്ന് എം.പി.അഹമ്മദ് പറഞ്ഞു. ഉത്തരവാദിത്ത ബോധമുള്ള ബിസിനസ് ശ്യംഖല എന്ന നിലയില്‍ സമൂഹത്തോടുള്ള കടമയാണ് മികച്ച വേതനം വാഗ്ദാനം ചെയ്യുന്ന അയ്യായിരത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചത് -എം.പി.അഹമ്മദ് പറഞ്ഞു.

Post a Comment

Previous Post Next Post
close